രാമനാട്ടുക്കരയിൽ പെയിന്റ് കടയിൽ തീപിടിത്തം
രാമനാട്ടുക്കരയിൽ പെയിന്റ് കടയിൽ തീപിടിത്തം ഉണ്ടായി. എയർപോർട്ട് റോഡിലെ പെയിന്റ് ഷോപ്പിന്റെ സ്റ്റോറേജ് റൂമിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കാൻ ഫയർഫോഴ്‌സ് സംഘം ശക്തമായ ശ്രമം തുടരുകയാണ്.മീഞ്ചന്ത ഫയർഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും തീ അണക്കലും പുരോഗമിപ്പിക്കുന്നതായി റിപ്പോർട്ട്. അപകട കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.




