കോതമംഗലത്ത് പുഴയിൽ വീണ് മൂന്ന് ഡെൻറൽ കോളേജ് വിദ്യാർഥികൾ മരിച്ചു
കോതമംഗലം വടാട്ടുപാറ പലവൻപടി പുഴയിൽ ഉണ്ടായ ദുരന്തത്തിൽ മൂന്ന് വിദ്യാർഥികൾ മരിച്ചു. മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ വിദ്യാർഥികളാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം പുഴയിൽ എത്തിയതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.പ്രദേശവാസികളും രക്ഷാപ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വിദ്യാർഥികളെ പുറത്തെടുത്തത്. പൊലീസ് തുടർനടപടികൾ ആരംഭിച്ചു.




