May 10, 2026

വ്യാജ രേഖ ചമച്ച് അനധികൃത അവയവദാനം : മുഖ്യപ്രതി അറസ്റ്റിൽ

  • May 10, 2026
  • 0 min read
വ്യാജ രേഖ ചമച്ച് അനധികൃത അവയവദാനം : മുഖ്യപ്രതി  അറസ്റ്റിൽ

വ്യാജ രേഖ ചമച്ച് അനധികൃത അവയവദാനം : മുഖ്യപ്രതി അറസ്റ്റിലായി. കുന്നത്തുനാട് പെരിങ്ങാലയിൽ വാടകയ്ക്ക് താമസിക്കുന്ന കാസർഗോഡ് കൽനാട് അൽ നിഹാമത്ത് മൻസിലിൽ മുഹമ്മദ് നജീബ് (53) ആണ് റൂറൽ പോലീസിൻ്റെ പിടിയിലായത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ എസ് സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉത്തർപ്രദേശ് ഖാസിയാബാദിൽ നിന്ന് പ്രത്യേക ഓപ്പറേഷനിലൂടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് ,. പോലീസ് അന്വേഷിക്കുന്നത് അറിഞ്ഞ് മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആക്കി ഇയാൾ കടന്നു കളയുകയായിരുന്നു വിമാന മാർഗ്ഗം ഡൽഹിയിലെത്തി. ഇയാളെ പിന്തുടർന് പോലീസും പിന്നാലെ എത്തി. തുടർന്ന് രാത്രി ഖാസിയാബാദിലേക്ക് കടന്ന നജീബിനെ ഞായറാഴ്ച പുലർച്ച നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് അന്വേഷസംഘം പിടികൂടിയത്. ഇയാളുടെ ഭാര്യ കുന്നത്ത്നാട് പെരിങ്ങാല ബൈത്തുൽറഹ്മ വീട്ടിൽ റഷീദ യെ കുന്നത്തുനാട് പോലീസ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കുന്നത്തുനാട് കുമാരപുരം മോറക്കാല തടിയൻ വീട്ടിൽ സണ്ണി വർഗീസ്, ഭാര്യ സിനി വർഗീസ്, ചേലക്കുളം കവുങ്ങപ്പറമ്പ് കുഴിക്കാടൻ വീട്ടിൽ സനോജ് എന്നിവരെ എറണാകുളം റൂറൽ ജില്ലയിലും, ശ്രീജ, സുധീർ, വിനോദ് എന്നിവരെ കൊല്ലം കിളിക്കല്ലൂർ പോലീസ് സ്റ്റേഷനിലും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ്റെ നേതൃത്വത്തിൽ പെരുമ്പാവൂർ എ എസ് പി ഹാർദിക് മീണ കുന്നത്തുനാട് ഇൻസ്പെക്ടർ എസ് .ശിവലാൽ, സബ് ഇൻസ്പെക്ടർ എം അഭിജിത്ത്, എ എസ് ഐ യു. മുരളീധരൻ സി പി ഒ ഒ. എസ് ബിൻരാജ് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത ടീമിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *