കായലിൽ കുളിക്കാനിറങ്ങിയ ബാങ്ക് ജീവനക്കാരൻ ഒഴുക്കിൽപ്പെട്ടു മരിച്ചു
പുനലൂർ :കായലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. പുനലൂർ ഇടമൺ എൽ.പി സ്കൂളിന് സമീപം പുല്ലരിമലയിൽ താമസിക്കുന്ന നവാസ് – ഷംസിയ ദമ്പതികളുടെ മകൻ ഷാഹുദീൻ (മോനു) ആണ് മരണപ്പെട്ടത്.കുളിക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട് വെള്ളത്തിൽ മുങ്ങിയതായാണ് ലഭിക്കുന്ന വിവരം. നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് യുവാവിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കോട്ടയത്തെ ഒരു സ്വകാര്യ ബാങ്കിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ഷാഹുദീൻ.




