May 10, 2026

അബുദാബിയിൽ വാഹനാപകടം:പാലക്കാട്‌ സ്വദേശിക്ക് ദാരുണാന്ത്യം

  • May 10, 2026
  • 0 min read
അബുദാബിയിൽ വാഹനാപകടം:പാലക്കാട്‌ സ്വദേശിക്ക് ദാരുണാന്ത്യം

പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ തിരുണ്ടി സ്വദേശി മുഹമ്മദ് ഇർഷാദ് (23) മരണപ്പെട്ടു. കഴിഞ്ഞദിവസം അബുദാബി അൽഐൻ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ശഖ് ബൂത്ത് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് മരണപ്പെട്ടത്. തിരുണ്ടി യൂണിറ്റ് എസ് എസ് എഫ് സെക്രട്ടറിയും ആർഎസ്സി പ്രവർത്തകനുമായി പ്രവർത്തിച്ചിരുന്നു മരണപ്പെട്ട ഇർഷാദ്. പിതാവ് പരേതനായ കാളിയത്ത് അബ്ദുൽ കരീം മാതാവ് റുഖിയ്യ. നിയമ നടപടികൾ പൂർത്തിയാക്കി ജനാസ നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന് ബന്ധപെട്ടവർ അറിയിച്ചു. നിയമനടപടികൾക്ക് ഐ സി എഫ് പ്രവർത്തകർ നേതൃത്വം നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *