രാഷ്ട്രീയത്തിന് ഇടവേള:സിനിമയിൽ വീണ്ടും സജീവമാകാൻ ഗണേഷ് കുമാർ
തെരഞ്ഞെടുപ്പ് തോൽവിയോടെ രാഷ്ട്രീയത്തിന് താത്കാലിക അവധി കൊടുത്ത് കൊണ്ട് സിനിമയിൽ സജീവമാകാൻ ഗണേഷ് കുമാർ.വില്ലൻ വേഷങ്ങളാണ് ചെയ്യാൻ താല്പര്യം എന്നും, വില്ലൻ വേഷം ചെയ്യുന്നവരെ എല്ലാവരും ഓർത്തിരിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.അടുത്തിടെ ദിലീപിന്റെ ബാന്ദ്ര എന്ന സിനിമയിൽ വേഷം ഗണേഷ് കുമാർ ചെയ്തിരുന്നെങ്കിലും സിനിമ ശ്രദ്ധിക്കാതെ പോയതോടെ ഗണേഷ് കുമാറിനെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടില്ല. കൂടാതെ മമ്മൂട്ടിക്ക് തന്നോട് എന്തോ പിണക്കം ഉണ്ടെന്നും മമ്മൂട്ടിയുടെ സിനിമകളിൽ തന്നെ വിളിക്കാറില്ലെന്നും ഗണേഷ് അടുത്തിടെ പറഞ്ഞിരുന്നു. സിനിമയിലും സീരിയലിലും വ്യത്യസ്തങ്ങളായ റോളുകൾ ചെയ്തുകൊണ്ടിരിക്കുകയാണ് ഗണേഷ് കുമാർ രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ശേഷം ചെറിയ റോളുകളുമായി മുന്നോട്ടു പോവുകയായിരുന്നു.ഇപ്പോൾ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ഇനി അടുത്ത അഞ്ചു വർഷത്തേക്ക് കാര്യമായ രാഷ്ട്രീയ പ്രവർത്തനം നടത്താൻ ഗണേഷ് കുമാറിന് സാധ്യതയില്ല. അതോടെ വീണ്ടും സിനിമയിൽ സജീവമാകാൻ ഗണേഷ് കുമാർ തീരുമാനിച്ചിരിക്കുകയാണ്.പഴയകാല നടന്മാരായ ജഗദീഷും വിജയരാഘവനും അടക്കം ഒരുപാട് പേർ ശക്തമായ വേഷങ്ങളിലൂടെ തിരിച്ചുവരുന്ന സമയത്ത് ഗണേഷ് കുമാറിനും വ്യത്യസ്തങ്ങളായ വേഷങ്ങൾ കിട്ടാൻ സാധ്യതയുണ്ട്. ആ സാധ്യത മുതലെടുത്ത് സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഗണേഷ് കുമാർ. മോഹൻലാലിനോടുള്ള അടുപ്പവും ഗണേഷ് കുമാറിന് സിനിമയിൽ ഗുണം ചെയ്യും.തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് കനത്ത പരാജയമാണ് ഗണേഷ് കുമാർ ഏറ്റത്. ജ്യോതികുമാർ ചാമക്കാല നല്ല ഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്തു. എൻഎസ്എസിന്റെ പത്തനാപുരത്ത് മാറി വന്ന പുതിയ നേതൃത്വം രാഷ്ട്രീയമായി ഗണേഷ് കുമാറിനെ പിന്തുണയ്ക്കാതിരിക്കുകയും കാലു വാരുകയും ചെയ്തെന്ന് രാഷ്ട്രീയ വൃത്തങ്ങളിൽ ഉള്ളവർ പറയുന്നുണ്ട്.കൂടാതെ അടുത്തിടെ ഭാര്യയുടെ വലിയ വെളിപ്പെടുത്തലും തിരിച്ചുള്ള ഗണേഷ് കുമാറിന്റെ കമന്റും ഒക്കെ ആളുകളിൽ നിന്നും ഗണേഷ് കുമാറിനെ കുറച്ച് അകറ്റി. അമിത ആത്മവിശ്വാസത്തിൽ ആയിരുന്ന ഗണേഷ് കുമാർ പരാജയപ്പെട്ടതോടെ രാഷ്ട്രീയം മാറ്റി സിനിമ പരീക്ഷിക്കുവാൻ തീരുമാനിക്കുകയായിരുന്നു.




