മഴപെയ്താൽ കുടപിടിക്കണം എന്ന് പത്രസമ്മേളനം നടത്തി പറയുന്ന ഒരു കാവൽ മുഖ്യമന്ത്രിയുണ്ടായിരുന്നല്ലോപരാജയപ്പെട്ടപ്പോൾ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് അദ്ദേഹം മുങ്ങിയില്ലേ :പരിഹസിച്ച് സന്ദീപ് വാര്യർ
തിരുവനന്തപുരം: “മഴപെയ്താൽ കുടപിടിക്കണം” എന്ന് വരെ പത്രസമ്മേളനം നടത്തി ഉപദേശം നൽകിയിരുന്ന ഒരു ‘കാവൽ മുഖ്യമന്ത്രിയുണ്ടായിരുന്നു’ എന്ന് പരിഹസിച്ച് സന്ദീപ് വാര്യർ. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നേതാക്കളുടെ മൗനത്തെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.“ജനങ്ങൾക്ക് മുന്നിൽ എല്ലാ വിഷയത്തിലും പ്രതികരിച്ചിരുന്നവർ ഇപ്പോൾ ഫേസ്‌ബുക്കിൽ ഒരു പോസ്റ്റിട്ട് മുങ്ങിയില്ലേ” എന്നും സന്ദീപ് വാര്യർ വിമർശിച്ചു. സംസ്ഥാന രാഷ്ട്രീയത്തിലെ സമീപകാല സംഭവവികാസങ്ങളും തെരഞ്ഞെടുപ്പ് ഫലവും ചർച്ചയായിരിക്കെയാണ് അദ്ദേഹത്തിന്റെ പരാമർശം സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.രാഷ്ട്രീയ വിമർശനങ്ങളോടൊപ്പം ട്രോളുകളും വ്യാപകമായി പ്രചരിക്കുകയാണ്. അനുകൂലികളും പ്രതികൂലികളും തമ്മിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും ഇത് വഴിവെച്ചിട്ടുണ്ട്.




