ടോറസ് കയറിയിറങ്ങി:പെരുമ്പാവൂരിൽ യുവാവിന് ദാരുണ മരണം
പെരുമ്പാവൂർ: പെരുമ്പാവൂർ നഗരമധ്യത്തിൽ ഉണ്ടായ ദാരുണ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പെരുമ്പാവൂർ സ്വദേശി പുത്തുക്കാടൻ സലീമാണ് മരിച്ചത്.ഇന്ന് രാവിലെ പച്ചക്കറി മാർക്കറ്റിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സലീമിന്റെ മേൽ ടോറസ് ലോറി കയറിയിറങ്ങുകയായിരുന്നു. ഇദ്ദേഹത്തിന്റെ തലയിലൂടെ വാഹനം കയറിയിറങ്ങിയതോടെ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു.അപകടത്തിന് പിന്നാലെ പ്രദേശത്ത് ഏറെ നേരം ഗതാഗത തടസ്സവും ആശങ്കയും ഉണ്ടായി. വിവരമറിഞ്ഞ് പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.




