May 8, 2026

മുഖ്യമന്ത്രി പോരിൽ നിന്ന് വിഡി പിന്മാറിയോ?കോൺഗ്രസിൽ കെസി-ചെന്നിത്തല ചർച്ചകൾ സജീവം

  • May 8, 2026
  • 0 min read
മുഖ്യമന്ത്രി പോരിൽ നിന്ന് വിഡി പിന്മാറിയോ?കോൺഗ്രസിൽ കെസി-ചെന്നിത്തല ചർച്ചകൾ സജീവം

വൻ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചർച്ചകള്‍ക്ക് വഴിവെച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള അനൗദ്യോഗിക ചർച്ചകളില്‍ നിന്ന് പിൻമാറുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.എംഎല്‍എമാരുടെ പിന്തുണയില്‍ ഭൂരിപക്ഷം തികയ്ക്കാൻ ലഭിക്കാത്ത സാഹചര്യത്തിലാണ് വി.ഡി.സതീശന്റെ പിന്മാറ്റമെന്നാണ് സൂചന. വിഡിയെ കൂടാതെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് നിലവില്‍ ഉയർന്നു കേള്‍ക്കുന്നത്.നിലവില്‍ പുറത്തുവരുന്ന റിപ്പോർട്ടുകള്‍ പ്രകാരം കെസി വേണുഗോപാല്‍ വിഭാഗം തങ്ങള്‍ക്ക് 47 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് പറയുന്നത്. 16 എംഎല്‍എമാരുടെ പിന്തുണ രമേശ് ചെന്നിത്തല വിഭാഗവും അവകാശപ്പെടുന്നു. 9 എംഎല്‍എമാരാണ് നിലവില്‍ വിഡി സതീശനെ പിന്തുണക്കുന്നത്.തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് പിന്നാലെ യുഡിഎഫ് സർക്കാരുണ്ടാകുമെന്ന പ്രതീക്ഷ ഉയർന്നതോടെയാണ് മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകള്‍ സജീവമായത്. കോണ്‍ഗ്രസ് നിയമസഭാകക്ഷിക്കുള്ളില്‍ പല നേതാക്കളെയും ചുറ്റിപ്പറ്റി അഭിപ്രായ വ്യത്യാസങ്ങള്‍ ഉയരുകയും വലിയൊരു വിഭാഗം എംഎല്‍എമാർ, പരിചയസമ്പന്നനായ നേതാവിനെ മുഖ്യമന്ത്രിയായി വേണമെന്ന നിലപാട് എടുത്തതായും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *