May 8, 2026

കോതമംഗലത്ത് പുഴയിൽ കാൽ വഴുതി വീണ് വിദ്യാർത്ഥി മരിച്ചു

  • May 6, 2026
  • 0 min read
കോതമംഗലത്ത് പുഴയിൽ കാൽ വഴുതി വീണ്  വിദ്യാർത്ഥി മരിച്ചു

കോതമംഗലത്ത് പുഴയിൽ കാൽ വഴുതി വീണ് കോളേജ് വിദ്യാർത്ഥി മരിച്ചു. പുതുപ്പാടി എൽദോ മാർബസേലിയോസ് കോളേജിലെ ഒന്നാം വർഷ ബി.സി.എ വിദ്യാർത്ഥിയായ പാലക്കാട് മലമക്കാവ് മുതിരപ്പാറ വീട്ടിൽ അതുൽ (19) ആണ് മരിച്ചത്.കൂട്ടുകാർക്കൊപ്പം പുഴ കാണാൻ പോയതിനിടെയാണ് അപകടമുണ്ടായത്. കാൽ വഴുതി വെള്ളത്തിലേക്ക് വീണ അതുലിനെ കണ്ടെത്താൻ നാട്ടുകാരും രക്ഷാപ്രവർത്തകരും നടത്തിയ തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പ്രദേശത്ത് ദുഃഖാന്തരീക്ഷമാണ്.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *