മലയാളിയുടെ ക്രൂരമർദനം : ബംഗളൂരുവിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു
കർണാടക :ബാംഗ്ലൂരുവിൽ മലയാളിയുടെ ക്രൂരമര്‍ദനത്തിനിരയായി ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു.തളിക്കുളം പത്താംകല്ല് സ്വദേശിനി സുനിത ( 47) മരിച്ചു . ബംഗളൂരില്‍ തെരുവുനായ്ക്കള്‍ക്കായി ഷെല്‍ട്ടര്‍ ഹോം നടത്തുന്ന മലയാളി ദീപക് കൃഷ്ണനാണ് സുനിതയെ ക്രൂരമായി മര്‍ദിച്ചത്. ഞായറാഴ്ചയായിരുന്നു സുനിതയ്ക്ക് മര്‍ദനമേറ്റത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാത്രിയാണ് മരണം. തലച്ചോറിന് ഗുരുതര പരുക്കേറ്റ നിലയിലായിരുന്നു . ലൈംഗികാതിക്രമത്തിന് ഇരയായെന്നും എഫ്.ഐ.ആറില്‍ പറയുന്നു. വാടാനപ്പള്ളിയില്‍ തെരുവ് നായകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം നടത്തുന്ന സുനിത പത്രപരസ്യം കണ്ടാണ് ബംഗളൂരിലേക്കെത്തിയത്. സഹോദരിയുടെ മകളും കൂടെ ഒരു തൃശൂര്‍ സ്വദേശിനിയും ഒപ്പമുണ്ടായിരുന്നു. ദീപക് കൃഷ്ണന്റെ പെരുമാറ്റത്തിലെ പ്രശ്‌നങ്ങളും മദ്യപാനവും കാരണം ജോലി നിര്‍ത്തി പോകുകയാണെന്ന് ദീപകിനോട് സുനിത പറഞ്ഞിരുന്നു. കൂടുതല്‍ പണം വാഗ്ദാനം ചെയ്‌തെങ്കിലും സുനിത സമ്മതിച്ചില്ല. ഇതേതുടര്‍ന്നായിരുന്നു മര്‍ദനമെന്നു പറയുന്നു. മാസം 40,000 രൂപ നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ സുനിതയെ ജോലിക്കായി വിളിച്ചതെന്ന് ഭര്‍ത്താവ് സിന്റൊ പറഞ്ഞു. 14 ദിവസം മുമ്പായിരുന്നു സുനിത ബംഗളൂരിലേക്ക് പോയത്..




