ആലുവയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; രണ്ടുപേർക്ക് പരുക്ക്
എറണാകുളം : ആലുവയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് തകർന്നു. ഇന്ന് പുലർച്ചെയായിരുന്നു അപകടം.ആലുവ തോട്ടയ്ക്കാട്ടുകര മണപ്പുറം റോഡിൽ വെച്ചായിരുന്നു അപകടം.പോസ്റ്റ് ഒടിഞ്ഞു കാറിന്റെ മുകളിലേക്ക് വീണതോടെ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.കാറിൽ ഉണ്ടായ രണ്ടു പേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് സംശയിക്കുന്നു.




