May 15, 2026

മമതയെ തറപറ്റിച്ച് സുവേന്ദു അധികാരി ; സ്വന്തം തട്ടകമായ ഭവാനിപൂരിലും അപ്രതീക്ഷിത തോൽവി

  • May 4, 2026
  • 0 min read
മമതയെ തറപറ്റിച്ച് സുവേന്ദു അധികാരി ; സ്വന്തം തട്ടകമായ ഭവാനിപൂരിലും അപ്രതീക്ഷിത തോൽവി

മമത ബാനർജിക്ക് സ്വന്തം തട്ടകമായ ഭവാനിപൂരിൽ അപ്രതീക്ഷിത പരാജയം. 15,105 വോട്ടുകൾക്കാണ് മമത ബാനർജി പരാജയപ്പെട്ടത്. കഴിഞ്ഞവർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാം മണ്ഡലത്തിൽ സുവേന്ദു അധികാരിയോട് തോറ്റ മമത പിന്നീട് ഉപതെരഞ്ഞെടുപ്പിൽ ഭവാനിപൂരിൽ നിന്നും മത്സരിച്ചാണ് എംഎൽഎ ആയിരുന്നത്. ഇപ്പോൾ ഭവാനിപൂരിലും സുവേന്ദു അധികാരി മമതയെ തറപറ്റിച്ചിരിക്കുകയാണ്.വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ മമത മുന്നിലായിരുന്നെങ്കിലും, അവസാന റൗണ്ടുകളിൽ സുവേന്ദു അട്ടിമറി വിജയം നേടുകയായിരുന്നു. രാഷ്ട്രീയത്തിൽ നിന്നുള്ള മമത ബാനർജിയുടെ വിടവാങ്ങലാണിതെന്ന് ഫലപ്രഖ്യാപനത്തിനുശേഷം സുവേന്ദു അധികാരി പ്രതികരിച്ചു. ഭവാനിപൂരിൽ സിപിഎമ്മിന്റെ പതിനായിരത്തോളം വോട്ടുകൾ തനിക്ക് ലഭിച്ചത് നിർണായകമായെന്നും സുവേന്ദു അധികാരി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *