വിജയ് തരംഗം തമിഴ്നാട്ടിൽ: TVK ഏറ്റവും വലിയ ഒറ്റക്കക്ഷി; മുഖ്യമന്ത്രിപദത്തിലേക്ക് വിജയ് സാധ്യത ശക്തം
ചെന്നൈ: നടൻ വിജയ്‌യുടെ നേതൃത്വത്തിൽ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ നേട്ടമുണ്ടാക്കിയ കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പിൽ കണ്ടത്. ആകെയുള്ള 234 സീറ്റിൽ 110 ഇടത്താണ് ടിവികെ സ്ഥാനാർത്ഥികൾ വിജയിച്ചത്. കേവലഭൂരിപക്ഷം നേടാനായില്ലെങ്കിലും എഐഎഡിഎംകെയോ, കോൺഗ്രസോ വിജയ്‌യെ പിന്തുണക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. അങ്ങിനെയെങ്കിൽ തമിഴ്‌നാട്ടിൽ അടുത്ത മുഖ്യമന്ത്രിയായി വിജയ് തന്നെ അധികാരത്തിലെത്താനാണ് സാധ്യത. അതേസമയം കന്നിയങ്കത്തിൽ തമിഴ്‌നാടിന് പുറമെ പുതുച്ചേരിയിലും വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് ടിവികെ ഇവിടെ രണ്ട് സീറ്റുകളിലാണ് ടിവികെ സ്ഥാനാർത്ഥികൾ വിജയിച്ചത്.




