April 28, 2026

കൊടുംചൂടിൽ 10 വയസുകാരന് സൂര്യാഘാതം

  • April 28, 2026
  • 0 min read
കൊടുംചൂടിൽ 10 വയസുകാരന് സൂര്യാഘാതം

സംസ്ഥാനത്ത് കൊടും വേനൽ തുടരുന്നതിനിടെ കുട്ടിക്ക് സൂര്യാഘാതം. പോരുവഴി പ്രദേശത്ത് 10 വയസുകാരനായ ദേവനന്ദിനാണ് സൂര്യാഘാതമേറ്റത്. നടുവിലേമുറി തുണ്ടു മേലതിൽ താമസിക്കുന്ന ജിബി–കവിത ദമ്പതികളുടെ മകനാണ് ദേവനന്ദ്.വേനൽച്ചൂട് അതിശക്തമായ സാഹചര്യത്തിൽ പുറത്തു കളിക്കുകയോ സഞ്ചരിക്കുകയോ ചെയ്തതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതായാണ് വിവരം. തുടർന്ന് കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്.സംസ്ഥാനത്ത് ഉയർന്ന താപനില തുടരുന്നതിനാൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് കുട്ടികളും വയോധികരും നേരിട്ട് സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചെലവഴിക്കരുതെന്നും, ആവശ്യമായ വെള്ളം കുടിക്കണമെന്നും നിർദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *