കനകപ്പാലത്ത് വാ ഹനത്തിനു മുകളിൽ മരം ഒടിഞ്ഞുവീണു
കനകപ്പാലം :ഷോറൂമിൽ സർവീസ് കഴിഞ്ഞ് തിരികെ ഉടമയെ ഏൽപ്പിക്കാൻ എത്തിയ വാഹനത്തിനു മുകളിൽ ഉണങ്ങിയ വട്ടമരം ഒടിഞ്ഞുവീണു വൻ അപകടത്തിൽ നിന്നും ഷോറൂം ജീവനക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കനകപ്പലം ജംഗ്ഷനിൽ വച്ചാണ് അപകടം ഉണ്ടായത്. ഓടിയെത്തിയ ഓട്ടോറിക്ഷ തൊഴിലാളികളാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്.വെച്ചൂച്ചിറ നിരവ മാർത്തോമാ പള്ളിയിലെ അച്ഛന്റെയാണ് അപകടത്തിൽപ്പെട്ട വാഹനം.




