കരാറുകാരൻ സതീശൻ മരിച്ചു

തൃശൂര്‍ മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തത്തിൽ ഗുരുതരമായി പരുക്കേറ്റ കരാറുകാരൻ സതീശൻ മരിച്ചു. ദുരന്തത്തില്‍ ഔദ്യോഗിക മരണസംഖ്യ 11 ആയി . അതേസമയം, മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയ്ക്ക് സമീപത്ത് നിന്നും ശിരസും കൂടുതല്‍ ശരീര ഭാഗങ്ങളും കണ്ടെടുത്തു. കഡാവര്‍ നായയുടെ സഹായത്തോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. വെടിക്കെട്ട് പുരയുടെ നാനൂറു മീറ്റര്‍ അകലെ പറമ്പില്‍ നിന്നാണ് തല കണ്ടെടുത്തത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ശരീരം ചിന്നഭിന്നമായതാകാമെന്നാണ് പൊലീസ് വിലയിരുത്തല്‍.




