എ എ പിയിൽ വൻ പിളർപ്പ്; രാഘവ് ഛദ്ദയുൾപ്പെടെ 7 രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നു,……….. രാജ്യസഭയിലെ എ എ പി എംപിമാരുടെ മൂന്നില്‍ രണ്ട് ഭാഗവും ബിജെപിയില്‍ ലയിക്കാന്‍ തീരുമാനിച്ചതായി വാര്‍ത്താ സമ്മേളനത്തില്‍ ഛദ്ദ അറിയിച്ചു.

ആം ആദ്മി പാര്‍ട്ടി (എഎപി) നേതൃത്വവുമായി ദീര്‍ഘനാളായി നിലനിന്നിരുന്ന ഭിന്നതക്കൊടുവില്‍ മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദ പാര്‍ട്ടി വിട്ടു. ഛദ്ദയ്‌ക്കൊപ്പം സന്ദീപ് പഥക്, സ്വാതി മലിവാള്‍, ഹര്‍ഭജന്‍ സിംഗ് ഉള്‍പ്പെടെയുള്ള ഏഴ് രാജ്യസഭാ എംപിമാര്‍ വെള്ളിയാഴ്ച ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു.
രാജ്യസഭയിലെ എ എ പി എംപിമാരുടെ മൂന്നില്‍ രണ്ട് ഭാഗവും ബിജെപിയില്‍ ലയിക്കാന്‍ തീരുമാനിച്ചതായി വാര്‍ത്താ സമ്മേളനത്തില്‍ ഛദ്ദ അറിയിച്ചു.
താന്‍ രക്തവും വിയര്‍പ്പും നല്‍കി വളര്‍ത്തിയ പാര്‍ട്ടി ഇപ്പോള്‍ അതിന്റെ തത്വങ്ങളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ചുവെന്ന് രാഘവ് ഛദ്ദ കുറ്റപ്പെടുത്തി.
‘എന്റെ യൗവനത്തിലെ 15 വര്‍ഷം ഞാന്‍ നല്‍കിയ പാര്‍ട്ടി ഇപ്പോള്‍ രാജ്യത്തിന് വേണ്ടിയല്ല, വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഞാന്‍ തെറ്റായ പാര്‍ട്ടിയിലെ ശരിയായ വ്യക്തിയാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. അതുകൊണ്ട് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് അകന്ന് ഞാന്‍ ജനങ്ങളിലേക്ക് പോകുന്നു.’
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും, ഭീകരവാദത്തെ വേരോടെ പിഴുതെറിയാനും ഇന്ത്യയെ ആഗോള സമ്പദ്വ്യവസ്ഥയില്‍ മുന്നിലെത്തിക്കാനും മോദി സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
രാജ്യസഭയിലെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് നിന്ന് രാഘവ് ഛദ്ദയെ എഎപി നീക്കം ചെയ്തതോടെയാണ് ഭിന്നത രൂക്ഷമായത്. ഇതിനെത്തുടര്‍ന്ന് പാര്‍ട്ടി നേതാക്കളുമായി കടുത്ത വാഗ്വാദങ്ങള്‍ നടന്നിരുന്നു. സ്വന്തം പാര്‍ട്ടി തന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിച്ചുവെന്നും എന്നാല്‍ ഇനി സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ആവേശത്തോടെ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും ഛദ്ദ പറഞ്ഞു.




