May 15, 2026

തൃശൂർ പൂരം രാത്രി വെടിക്കെട്ടൊടെ നടക്കണം പറമേക്കാവ് ദേവസ്വം  സെക്രട്ടറി രാജേഷ്. 

  • April 23, 2026
  • 0 min read

തൃശൂർ പൂരം നടത്തിപ്പിൽ പറമേക്കാവ് ദേവസ്വം. സാമ്പിൾ ഒഴിവാക്കാമെന്നാണ് പറഞ്ഞതെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ്. പൂരത്തിന്റെ ദിവസം രാത്രി വെടിക്കെട്ടും പകൽ വെടിക്കെട്ടും മുറപോലെ നടക്കണമെന്നാണ് ഇന്നലെ ഉണ്ടായ വികാരം എന്ന് രാജേഷ് മാധ്യമങ്ങളോട് പറ‍ഞ്ഞു. പൂരം നടത്തണമെന്നാണ് നിലപാടെന്ന് അദേഹം വ്യക്തമാക്കി. ഇന്ന് ചേരുന്ന യോഗത്തിൽ സാമ്പിൾ വെടിക്കെട്ട് മാത്രം ഒഴിവാക്കുമെന്ന് അറിയിക്കും.

ജനം ആരുടെ ഒപ്പമാണെന്ന് പൂരം നടക്കുമ്പോൾ അറിയാം. സമൂഹത്തിന് എതിരഭിപ്രായം ഉണ്ടാകില്ലെന്ന് രാജേഷ് പറഞ്ഞു. പൂരം നടത്തിപ്പുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് പറമേക്കാവ് ദേവസ്വം ഇന്ന് ചേരുന്ന യോഗത്തിൽ നിലപാട് അറിയിക്കുമെന്ന് അദേഹം അറിയിച്ചു. പാറമേക്കാവിന്റെ വെടിക്കെട്ട് ലൈസൻസ്ക്കെതിരെ എടുത്ത കേസിലും അദേഹം പ്രതികരിച്ചു. നടപടി പിൻവലിക്കാൻ പാലക്കാട് ജില്ലാ കളക്ടറും എസ്പിയും തയ്യാറാകണമെന്ന് പാറമേക്കാവ് സെക്രട്ടറി രാജേഷ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *