ആരാണ് ഈ അശോക് ശർമ. രാജസ്ഥാൻ റോയൽസിനെതിരായ ഐ.പി.എൽ. മത്സരത്തിലെ 16-ാം ഓവറിലെ അവസാന പന്ത് എറിഞ്ഞപ്പോൾ ക്രിക്കറ്റ് ലോകം ചോദിക്കാൻ തുടങ്ങി, ആരാണ് ഈ അശോക് ശർമ. ഗുജറാത്ത് ടൈറ്റൻസിന്റെ പേസ് ബൗളർ എന്ന ഒറ്റവരിയിൽ ഉത്തരം പറയാം. അതിനുമപ്പുറം ഈ സീസണിലെ വേഗമേറിയ പന്തെറിഞ്ഞ ബൗളർകൂടിയാണ് താരം. മണിക്കൂറിൽ 154.2 കിലോമീറ്റർ വേഗത്തിലാണ് അശോകിന്റെ യോർക്കർ ബോൾ പാഞ്ഞുപോയത്. ധ്രുവ് ജുറെലാണ് പന്ത് നേരിടാൻ ക്രീസിലുണ്ടായിരുന്നത്.അതിവേഗത്തിൽ പന്തെറിഞ്ഞെങ്കിലും ഐ.പി.എൽ. ചരിത്രത്തിലെ വേഗമേറിയ അഞ്ച് പന്തുകളിൽ ഇത് ഇടംപിടിച്ചിട്ടില്ല. ഓസ്‌ട്രേലിയൻ താരം ഷോൺ ടൈറ്റാണ് ഈ റെക്കോഡിനുടമ. 2011-ൽ രാജസ്ഥാൻ റോയൽസ് താരമായ ടൈറ്റ് ഡൽഹി െഡയർഡെവിൾസിനെതിരേ മണിക്കൂറിൽ 157.71 കിലോമീറ്റർ സ്പീഡിൽ പന്തെറിഞ്ഞാണ് ചരിത്രം സൃഷ്ടിച്ചത്. ഇന്ത്യക്കാരിൽ മണിക്കൂറിൽ 157 കി.മീ. വേഗത്തിൽ പന്തെറിഞ്ഞ ഉമ്രാൻ മാലിക്കാണ് ഒന്നാമത്.രാജസ്ഥാൻകാരനായ അശോക് മീഡിയം പേസറാണ്. സ്വിങ് ബൗളിങ്ങിനും കൃത്യതയ്ക്കും പേരുകേട്ടതാരം. 23-കാരനായ ബൗളറെ 90 ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ ഗുജറാത്ത് നേടിയത്. മുൻപ് രാജസ്ഥാൻ റോയൽസിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലുമുണ്ടായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ആഭ്യന്തരക്രിക്കറ്റിൽ രാജസ്ഥാനു വേണ്ടിയാണ് കളിക്കുന്നത്. ഇന്ത്യൻ എ ടീമിലും കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നാലും ലിസ്റ്റ് എ യിൽ ഏഴും മത്സരങ്ങളാണ് കളിച്ചത്. മൊത്തം 12 ട്വന്റി-20 മത്സരങ്ങളിൽ ഇറങ്ങി. ഐ.പി.എലിൽ രണ്ടാം മത്സരമാണ് കളിച്ചത്. രണ്ട് വിക്കറ്റ് നേടിയിട്ടുണ്ട്.
Recent Posts
- “സൗജന്യ യാത്ര വാഗ്ദാനം എവിടെ?” കെഎസ്ആർടിസി ബസിൽ കയറി മഹിളാ മോർച്ച പ്രതിഷേധം
- നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻപിണറായി വിജയനെ സന്ദർശിച്ചു
- “അമിത സുരക്ഷ വേണ്ട”വാഹന വ്യൂഹം ഒഴിവാക്കി :വി.ഡി. സതീശൻ
- എല്ലാ അതൃപ്തിയും ഉടൻ അവസാനിക്കും:ഞങ്ങൾ ശക്തമായ പ്രവർത്തനത്തിലേക്ക് കടക്കുന്നു:രമേശ് ചെന്നിത്തലയുമായി നേരിൽ കൂടിക്കാഴ്ച നടത്തും:കെ. സുധാകരൻ
- ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ വാഹനം അപകടത്തിൽപ്പെട്ടു
Popular Posts
“സൗജന്യ യാത്ര വാഗ്ദാനം എവിടെ?” കെഎസ്ആർടിസി ബസിൽ കയറി
മേയ് 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര നടപ്പാക്കുമെന്ന് വാഗ്ദാനം നടത്തിയ യുഡിഎഫ് വാക്കുപാലിക്കാത്തതിൽ പ്രതിഷേധിച്ച് മഹിളാ മോർച്ച
- May 15, 2026
- 10 Min Read
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻപിണറായി വിജയനെ സന്ദർശിച്ചു
നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സന്ദര്ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്. തിരുവനന്തപുരത്തെ പിണറായി വിജയന്റെ വാടക
- May 15, 2026
- 10 Min Read
“അമിത സുരക്ഷ വേണ്ട”വാഹന വ്യൂഹം ഒഴിവാക്കി :വി.ഡി. സതീശൻ
മുഖ്യമന്ത്രിയായി ചുമതലയേൽക്കാനിരിക്കുന്ന വി.ഡി. സതീശൻ അമിത സുരക്ഷാ വാഹന വ്യൂഹം ഒഴിവാക്കാനാണ് തീരുമാനം എടുത്തത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് പുറമെ
- May 15, 2026
- 10 Min Read
എല്ലാ അതൃപ്തിയും ഉടൻ അവസാനിക്കും:ഞങ്ങൾ ശക്തമായ പ്രവർത്തനത്തിലേക്ക് കടക്കുന്നു:രമേശ്
“കോൺഗ്രസിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നും സംഘടന കൂടുതൽ ശക്തമായ പ്രവർത്തനത്തിലേക്ക് കടക്കുകയാണെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.എന്തെങ്കിലും
- May 15, 2026
- 10 Min Read




