കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ വിമർശിച്ച് അമിത്ഷാ
അമിത് ഷാ നടത്തിയ പ്രസ്താവനയിൽ, കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ വിമർശിച്ച് അദ്ദേഹം പറഞ്ഞു
സംസ്ഥാനത്ത് സിപിഎമ്മും കോൺഗ്രസും പരസ്പരം കടുത്ത ശത്രുക്കളായി അഭിനയിക്കുമ്പോഴും, മറ്റു സംസ്ഥാനങ്ങളിൽ ഇവർ തമ്മിൽ കൂട്ടുകെട്ടുകളിലും സഹകരണങ്ങളിലും ഏർപ്പെടുന്നുണ്ടെന്ന്.ഇത് “രാഷ്ട്രീയ ഇരട്ടത്താപ്പ്” ആണെന്നും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സമീപനമാണെന്നും അദ്ദേഹം ആരോപിച്ചു. ദേശീയ തലത്തിൽ കോൺഗ്രസ് പല ഇടങ്ങളിലും ഇടതുപക്ഷ പാർട്ടികളുമായി സഖ്യത്തിലാണെന്നും, അതേസമയം കേരളത്തിൽ തമ്മിൽ കടുത്ത പോരാട്ടം നടത്തുന്നതും പരസ്പരം വിമർശിക്കുന്നതും രാഷ്ട്രീയ നാടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരളത്തിലെ വോട്ടർമാർ ഈ വ്യത്യാസം മനസ്സിലാക്കി തീരുമാനമെടുക്കണമെന്നും, ഇത് തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.




