കേരളം ജയിക്കും യുഡിഎഫ് നയിക്കും
കൊച്ചി: ‘കേരളം ജയിക്കും യുഡിഎഫ് നയിക്കും’ എന്ന മുദ്രാവാക്യമുയർത്തി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടനപത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പുറത്തിറക്കി. സാധാരണക്കാർക്കും സ്ത്രീകൾക്കും യുവാക്കൾക്കും മുൻഗണന നൽകുന്ന വിപുലമായ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. ക്ഷേമ പെൻഷനുകൾ 3000 രൂപയായി വർദ്ധിപ്പിക്കും.
സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കും, കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകും എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ.
ആരോഗ്യ മേഖലയിൽ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന ‘സൗജന്യ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ പദ്ധതി നടപ്പാക്കും.
ബിപിഎൽ കുടുംബങ്ങളിലെ രോഗികൾക്ക് സൗജന്യ ഡയാലിസിസ് ഉറപ്പാക്കുന്നതിനൊപ്പം ജിപ്മർ മാതൃകയിൽ ‘നോ ബിൽ’ (ബിൽ രഹിത) ആശുപത്രികൾ സ്ഥാപിക്കുമെന്നും യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു.
വിദ്യാഭ്യാസ രംഗത്ത് രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കാൻ അക്കാദമിക് സിൻഡിക്കേറ്റ് രൂപീകരിക്കും. പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണം ഉയർത്തിക്കാട്ടി ക്യാമ്പസുകളിൽ റാഗിംഗ് തടയാൻ ‘സിദ്ധാർത്ഥൻ ആന്റി റാഗിംഗ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്ട്’ നടപ്പാക്കുമെന്നും പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കുമെന്നും പത്രികയിലുണ്ട്.
യുവാക്കൾക്ക് ബിസിനസ് തുടങ്ങാൻ അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ




