May 15, 2026

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര. യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

  • May 14, 2026
  • 1 min read

കൊച്ചി: ‘കേരളം ജയിക്കും യുഡിഎഫ് നയിക്കും’ എന്ന മുദ്രാവാക്യമുയർത്തി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടനപത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പുറത്തിറക്കി. സാധാരണക്കാർക്കും സ്ത്രീകൾക്കും യുവാക്കൾക്കും മുൻഗണന നൽകുന്ന വിപുലമായ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. ക്ഷേമ പെൻഷനുകൾ 3000 രൂപയായി വർദ്ധിപ്പിക്കും.

സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കും, കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകും എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ. 

ആരോഗ്യ മേഖലയിൽ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന ‘സൗജന്യ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ പദ്ധതി നടപ്പാക്കും. 

ബിപിഎൽ കുടുംബങ്ങളിലെ രോഗികൾക്ക് സൗജന്യ ഡയാലിസിസ് ഉറപ്പാക്കുന്നതിനൊപ്പം ജിപ്മർ മാതൃകയിൽ ‘നോ ബിൽ’ (ബിൽ രഹിത) ആശുപത്രിക

Leave a Reply

Your email address will not be published. Required fields are marked *