April 1, 2026

സി ബി എച്ച് പന്താവൂർ ഒരുക്കുന്ന ഏകദിന നാടക ശില്പശാല ക്യാമ്പ്.

  • April 1, 2026
  • 1 min read

ചങ്ങരംകുളം:കലാ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളുടേയും വിവാഹങ്ങളുടേയും ബിസിനസ് സംരംഭക ചർച്ചകളുടേയും വേദിയായ പന്താവൂർ സി.ബി.എച്ഛ്.കൺവെൻഷൻ സെന്റർ ഒരു നാടക ശില്പ ശാല ഏപ്രിൽ അഞ്ചിന് ഞായറാഴ്ച രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്ന ശില്പ ശാലയിൽ നാടകത്തേയും അഭിനയത്തേയും സ്നേഹിക്കുന്ന നിരവധി കലാകാരന്മാർ പങ്കെടുക്കുമെന്ന് സി.ബി.എച്ചിന്റെ ഡയറക്റ്ററും പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റുമായ പി.മണികണ്ഠൻ അറിയിച്ചു.പന്ത്രണ്ട് വയസ്സിനു മേലെയുള്ള ആർക്കും ശില്പശാലയിൽ ഫ്രീയായി റെജിസ്റ്റർ ചെയ്യാം.പ്രശസ്ത നാടക സംവിധായകനും നടനും തിരക്കഥാകൃത്തുമായ ടി.വി.ബാലകൃഷ്ണൻ ആയിരിക്കും ശില്പശാലയുടെ ഡയറക്റ്റർ.രാവിലെ ഒമ്പത് മണിക്ക് തുടങ്ങി വെകുന്നേരം നാലരക്ക് അവസാനിക്കുന്ന ശില്പശാലയിൽ റെജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന എല്ലാവർക്കും സമാപന സമ്മേളനത്തിൽ വെച്ച് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്ന് ശില്പശാലയുടെ പ്രൊഡക്ഷൻ മാനേജറായ അഡ്വ.അഭിരാം മണികണ്ഠൻ അറിയിച്ചു. റജിസ്ട്രേഷന് 9946822680 എന്ന നമ്പറിൽ ബന്ധപ്പെടണം

വാർത്ത vകണ്ണൻ പന്താവൂർ 9846452183

Leave a Reply

Your email address will not be published. Required fields are marked *