പ്രചാരണത്തിനിടെ ശാരീരിക അസ്വസ്ഥത : അടൂർ പ്രകാശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നെടുമങ്ങാട് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ഉണ്ടായ ശാരീരിക അസ്വസ്ഥതയെ തുടർന്ന് യു ഡി എഫ് കണ്‍വീനറും ആറ്റിങ്ങല്‍ എം പിയുമായ അഡ്വ അടൂര്‍ പ്രകാശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ മരുന്നിനൊപ്പം കുറച്ച് ദിവസത്തെ കർശനമായ വിശ്രമവും നിർദേശിച്ചിരിക്കുന്നതിനാൽ, കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ മുൻകൂട്ടി തീരുമാനിച്ചിരുന്ന പരിപാടികളിൽ പങ്കെടുക്കാൻ കഴിയത്തില്ല എന്ന് അടൂര്‍ പ്രകാശ് അറിയിച്ചു .

