April 1, 2026

കർമ ആരെയും വിടില്ല ; ബംഗാളി നടി

  • April 1, 2026
  • 1 min read

സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ, കടുത്ത പ്രതികരണവുമായി മുമ്പ് അദ്ദേഹത്തിനെതിരെ നിയമപോരാട്ടം നടത്തിയ ബംഗാളി നടി രംഗത്തെത്തി.രഞ്ജിത്ത് പ്രശസ്തനായ ഒരു സംവിധായകനായിരിക്കാം, പക്ഷേ ഒരിക്കലും ഒരു നല്ല മനുഷ്യനല്ലെന്ന് അവർ തുറന്നടിച്ചു. താൻ നേരിട്ട അതിക്രമത്തിനെതിരെ പ്രതികരിക്കാൻ 15 വർഷം വേണ്ടിവന്നുവെന്നും, സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി തന്റെ പരാതി തള്ളിയെങ്കിലും ഇപ്പോൾ സത്യം പുറത്തുവന്നതിൽ ആശ്വാസമുണ്ടെന്നും അവർ വ്യക്തമാക്കി.നീതി നടപ്പാക്കാൻ ധൈര്യപൂർവ്വം മുന്നോട്ടുവന്ന യുവനടിക്ക് നന്ദി അറിയിച്ച താരം, ‘കർമ ആരെയും വെറുതേ വിടില്ല’ എന്നും കൂട്ടിച്ചേർത്തു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ 2024 ഓഗസ്റ്റിലായിരുന്നു ബംഗാളി നടി രഞ്ജിത്തിനെതിരെ ആദ്യമായി പരാതി നൽകിയത്.2009-ൽ ‘പാലേരി മാണിക്യം’ എന്ന സിനിമയുടെ ഓഡിഷനായി കൊച്ചിയിലെ ഫ്ളാറ്റിലെത്തിയപ്പോൾ തനിക്ക് നേരെ അതിക്രമമുണ്ടായെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. എന്നാൽ, സംഭവം നടന്ന് 15 വർഷത്തിന് ശേഷമാണ് പരാതി നൽകിയതെന്ന കാരണം ചൂണ്ടിക്കാട്ടി ഹൈക്കോടതി ഈ കേസ് റദ്ദാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *