വി ഡി സതീശൻ നുണ പറയുന്നതിൽ അസാധാരണ ശേഷിയുള്ളയാൾ; വികസനം ചർച്ച ചെയ്യാൻ യു.ഡി.എഫിന് ഭയം’ – പി. രാജീവ്
‘തിരഞ്ഞെടുപ്പ് ചൂട് ഉയരുന്നതിനിടെ ആരോപണ-പ്രതാരോപണങ്ങൾ ശക്തമാകുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരെ രൂക്ഷ വിമർശനം ഉന്നയിച്ചു.വി.ഡി സതീശൻ നുണ പറയുന്നതിൽ അസാധാരണ കഴിവുള്ള ആളാണെന്നും, യാഥാർത്ഥ്യങ്ങളെ മറച്ച് രാഷ്ട്രീയ നേട്ടം നേടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പി. രാജീവ് ആരോപിച്ചു.സംസ്ഥാനത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് തുറന്ന ചര്‍ച്ച നടത്താൻ യു.ഡി.എഫിന് ഭയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്റെ വിവിധ പദ്ധതികളും നേട്ടങ്ങളും ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻ എൽ.ഡി.എഫ് സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, ഇത്തരം ആരോപണങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്ന് യു.ഡി.എഫ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് രാഷ്ട്രീയ രംഗത്ത് വാക്ക് പോരാട്ടം കൂടുതൽ കടുപ്പമാകാനാണ് സാധ്യത.


