March 30, 2026

നടൻ പ്രകാശ് രാജിന്റെ മാതാവ് സുവർണലത (86) അന്തരിച്ചു

  • March 30, 2026
  • 1 min read
നടൻ പ്രകാശ് രാജിന്റെ മാതാവ് സുവർണലത (86) അന്തരിച്ചു

പ്രശസ്ത തെന്നിന്ത്യൻ നടൻ പ്രകാശ് രാജിന്റെ മാതാവ് സുവർണലത (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ ബെംഗളൂരുവിൽ നടന്നു. സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ഹൂബ്ലിയിലെ ഒരു അനാഥാലയത്തിൽ വളർന്ന സുവർണലത, നഴ്സായി ജോലി ചെയ്താണ് കുടുംബം പുലർത്തിയത്. പ്രകാശ് രാജിന്റെ അഭിനയജീവിതത്തിലും വ്യക്തിജീവിതത്തിലും വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു അവർ.

Leave a Reply

Your email address will not be published. Required fields are marked *