March 29, 2026

അക്രമി സംഘം വീട് അടിച്ചു തകർത്തു

  • March 29, 2026
  • 0 min read

കൊല്ലം: മാരകായുധങ്ങളുമായെത്തിയ അക്രമി സംഘം വീട് അടിച്ചു തകർത്തു. ശൂരനാട് വടക്ക് പാറക്കടവിലാണ് സംഭവം. ചിറപ്പാട് ഭാഗത്ത് അഖിലാലയത്തിൽ അജിത്തിന്‍റെ (43) വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വടിവാളും വെട്ടുകത്തിയും ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായെത്തിയ ആറംഗ സംഘം വീടുകയറി ആക്രമണം അഴിച്ചുവിട്ടത്.മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം വീട്ടുകാരെ ആക്രമിച്ചതായും പരാതിയുണ്ട്. മുഴുവൻ വീട്ടുപകരണങ്ങളും ബുള്ളറ്റ് ഉൾപ്പെടെയുള്ള ഇരുചക്ര വാഹനങ്ങളും അക്രമികൾ തകർത്തു. വീടിന്റെ ജനാലകളും അടിച്ചു തകർത്തു. വീട്ടിനുള്ളിൽ കടന്ന സംഘം ടിവി, ഫ്രിഡ്ജ്, വീട്ടുപകരണങ്ങൾ, അടുക്കളയിലുണ്ടായിരുന്ന സാധനങ്ങൾ, കസേരകൾ, മൊബൈൽ ഫോണുകൾ എന്നിവയുൾപ്പെടെ തകർത്തു. മുറിക്കുള്ളിലുണ്ടായിരുന്ന തടിയലമാരയും വെട്ടിപ്പൊളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *