March 29, 2026

കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

  • March 29, 2026
  • 0 min read

കോട്ടയം പാറക്കൽ കടവിൽ ധാരാവി ഷാപ്പിലേക്ക് വന്ന കാർ നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. തോട്ടയ്ക്കാട് കാവുങ്കൽ കുഞ്ഞുമോന്റെ മകൻ അനൂപാണ് (28) മരിച്ചത്. ഒപ്പമുണ്ടായിരുന്ന എബി , ജസ്റ്റിൻ ചാക്കോ എന്നിവരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാലുമണിയോടുകൂടിയായിരുന്നു സംഭവം. കോട്ടയം കൊല്ലാട് പാറക്കൽ കടവ് ഷാപ്പിനുള്ളിൽ എത്തിയ കാർ അതിവേഗം തോട്ടിനുള്ളിലേയ്ക്ക് മറിയുകയായിരുന്നു. ഷാപ്പിനുള്ളിൽ ഉണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനോടുവിൽ രണ്ടുപേരെ രക്ഷിച്ചു. മൂന്നാമത്തെ വ്യക്തിക്കായി രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. കോട്ടയത്തുനിന്ന് എത്തിയ രക്ഷാ സേനാ സംഘം വെള്ളത്തിലിറങ്ങിയാണ് ഇയാളെ പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *