ഇന്ത്യൻ രാഷ്ട്രീയത്തിൽ ചരിത്ര നേട്ടം: ഏറ്റവും ദീർഘകാലം ഭരണത്തിൽ : റെക്കോർഡ് സ്വന്തമാക്കി:നരേന്ദ്ര മോദി
ന്യൂഡൽഹി : 2026 മാർച്ച് 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കാലം ഭരണത്തിൽ ഇരുന്ന വ്യക്തിയായി മോദി മാറി. മുൻ സിക്കിം മുഖ്യമന്ത്രി പവൻ കുമാർ ചാംലിംഗിനായിരുന്നു നേരത്തെ ഈ റെക്കോർഡ് നേട്ടം ഉണ്ടായിരുന്നത്. ചാംലിംഗിന്റെ ഈ റെക്കോർഡ് മോദി മറികടന്നതോടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ അപൂർവ നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.നരേന്ദ്ര മോദി ഒരു സർക്കാരിന്റെ തലവനായി അധികാരത്തിലേറിയിട്ട് 8,931 ദിവസങ്ങൾ ആണ് പൂർത്തിയായിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായും ഇന്ത്യൻ പ്രധാനമന്ത്രിയായും ആണ് ഈ കാലയളവിൽ അദ്ദേഹം പ്രവർത്തിച്ചത്. ഇതോടെ സിക്കിമിന്റെ ദീർഘകാല മുഖ്യമന്ത്രിയായി 8,930 ദിവസം സേവനമനുഷ്ഠിച്ച പവൻ കുമാർ ചാംലിംഗിന്റെ റെക്കോർഡ് നരേന്ദ്രമോദി തിരുത്തിക്കുറിക്കുകയായിരുന്നു. 2001 ൽ ആണ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി ചുമതലയേറ്റത്. ഗുജറാത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി ചുമതലയിൽ ഇരുന്ന വ്യക്തിയും മോദിയാണ്. 2014 ലാണ് അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റത്.




