തൃശൂരിൽ മരച്ചില്ല റോഡിലേക്ക് വീണ് ബൈക്ക് യാത്രികന് ഗുരുതര പരുക്ക്
ത്രിശൂർ :രാമവർമ്മപുരം പോലീസ് അക്കാദമിക്കു സമീപം റോഡരികിലെ മരച്ചില്ല വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.പാടൂക്കാട് സ്വദേശിയായ രാജൻ (49) ആണ് അപകടത്തിൽ പരിക്കേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.




