March 20, 2026

റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ എത്തിയ രാഹുല്‍പ്രവര്‍ത്തകര്‍ വളഞ്ഞു, പുറത്തിറങ്ങാതെ നീങ്ങി

  • March 20, 2026
  • 0 min read
റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ എത്തിയ രാഹുല്‍പ്രവര്‍ത്തകര്‍ വളഞ്ഞു, പുറത്തിറങ്ങാതെ നീങ്ങി

പത്തനംതിട്ട : പത്തനംതിട്ട റാന്നിയില്‍ യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്ക്ക് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എത്തിയതോടെ സ്ഥലത്ത് ആശയക്കുഴപ്പം.റോഡ് ഷോ ആരംഭിക്കാനിരിക്കെ വാഹനത്തിലെത്തിയ രാഹുലിനെ പ്രവർത്തകർ വളഞ്ഞു. വാഹനം നിർത്തി പുറത്തിറങ്ങാൻ പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ പുറത്തിറങ്ങിയില്ല. പാലക്കാട് നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രവർത്തകരോട് പറഞ്ഞു. പ്രചരണത്തിന് ഇറങ്ങുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ലെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *