ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചുഭർത്താവിനെതിരെ കുടുംബം പരാതി നൽകി
തൃശൂർ: ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ഭർത്താവിനെതിരെ പരാതിയുമായി തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിനയുടെ (37) കുടുംബം പരാതി നൽകി. കഴിഞ്ഞ ജനുവരി 6നായിരുന്നു ഏഴാമത്തെ പ്രസവം. അവസാനത്തേത് വീട്ടിലെ പ്രസവമായിരുന്നു. പ്രസവത്തിന് പിന്നാലെ മൂന്നാം ദിവസം കുഞ്ഞ് മരിച്ചിരുന്നു. ഇവരുടെ രണ്ട് കുട്ടികളും മുൻപ് മരിച്ചിരുന്നു. അക്യുപങ്ചറിസ്റ്റാണ് ഭർത്താവ് ഇബ്രാഹിം. ചാവക്കാട് പൊലീസ് കേസെടുത്തു.



