മണ്ണാർക്കാട് യു ഡി എഫ് കേന്ദ്രങ്ങളില്‍ പലതും ഇത്തവണ എൽഡിഎഫിന് അനുകൂലമാകും

മണ്ണാർക്കാട് : ഹരിതാഭമായ സൈലന്റ് വാലി ദേശീയോദ്യാനം, എന്നും ശുദ്ധജലം നല്‍കു തെളിമയോടെ ഒഴുകുന്ന കുന്തിപ്പുഴ, ചരിത്ര സാംസ്കാരിക പാരമ്പര്യം പേറുന്ന അട്ടപ്പാടിയും കടിയേറിയവർ ഉൾപ്പെടെ വൈവിധ്യമാർന്ന പ്രകൃതിഭംഗികൊണ്ടും ജാതി-മത സൗഹാര്‍ദ്ദം കൊണ്ടും ശ്രദ്ധേയമാണ് മണ്ണാര്‍ക്കാട് മണ്ഡലം.
പ്രവാസികളും കർഷകരും ആദിവാസികളും സാധാരണക്കാരുമെല്ലാമടങ്ങിയ മണ്ണാർക്കാട് കഴിഞ്ഞ 15 വർഷമായി യുഡിഎഫിനൊപ്പമാണെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ പലതും ഇത്തവണ എൽഡിഎഫിന് അനുകൂലമാണ്.
സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങൾ മികച്ചരീതിയിൽ മുന്നേറുമ്പോൾ 15 വർഷമായി വികസനമുരടിപ്പിൽ ശ്വാ സംമുട്ടുകയാണ് മണ്ഡലത്തിലെ മലയോരം ഗ്രാമങ്ങളും ജനതയും. വികസന മുന്നേറ്റമുണ്ടാക്കാൻ നിലവിലെ എംഎൽഎക്ക് സാധിക്കാത്തതിനാല്‍ മാറ്റം ആഗ്രഹിക്കുകയാണ് മണ്ണാർക്കാട്ടെ ജനത.
2006ൽ മണ്ഡലത്തെ പ്രതിനിധീകരിച്ച എൽഡിഎഫ് എംഎൽഎ ജോസ് ബേബി നടത്തിയ വികസന പ്രവര്‍ത്തനങ്ങൾ മാത്രമാണ് ഇന്നും എടുത്തു പറയാനുള്ളത്. കഴിഞ്ഞ അഞ്ചുവർഷം മുമ്പ് തുടങ്ങിവച്ച പദ്ധതികൾ പലതും ഇഴഞ്ഞ് പൂർത്തിയായെങ്കിലും ഉപകാരപ്രദമായ പുതിയ പദ്ധതികളൊന്നും നടപ്പാക്കാത്തതിന് കാരണം മുസ്ലിം ലീഗിലെ തര്‍ക്കങ്ങളാണ്.
മണ്ണാർക്കാടിനെ പ്രതിനിധീകരിച്ച് 9 തവണ ഇടതുപക്ഷത്തിന്റെ പ്രതിനിധികൾ സഭയിലെത്തിയപ്പോൾ, 7 തവണ യുഡിഎഫിന്റെ എംഎൽഎമാരും ഇവിടെ നിന്നു സഭയിലെത്തി.
യുഡിഎഫിൽ മുസ്ലിം ലീഗും എൽഡിഎഫിൽ സിപിഐയുമാണ് മണ്ണാർക്കാട് മത്സരിക്കുന്നത്. കഴിഞ്ഞ 15 വർഷമായി ലീഗിലെ എൻ. ഷംസുദ്ദീനാണ് മൂന്നു ടേം പൂർത്തിയാക്കി ഇത്തവണ വീണ്ടും അങ്കത്തിനിറങ്ങുന്നത്.
1957ലും 1960ലും സിപിഐയിലെ കോങ്ങശ്ശേരി കൃഷ്ണൻ ആയിരുന്ന ആദ്യ എംഎല്‍എ. 1965-വരെ
പെരിന്തല്‍മണ്ണയുടെ ഭാഗമായിരുന്ന മണ്ഡലത്തില്‍, പുനര്‍ നിര്‍ണ്ണയത്തെതുടര്‍ന്ന് 1967-ല്‍ സിപിഐ (എം)മ്മിലെ ഇമ്പച്ചിബാവ വിജയിച്ചു.
1970-ല്‍ 1970ൽ ഐഎസ് പിയുടെ ജോൺ അഗസ്റ്റിൻ റോഡ്രിഗസ്, 1977-ൽ സിപിഐയുടെ എഎൻ യൂസഫ്. 1980ൽ മുസ്ലിംലീഗിലെ എ പി ഹംസ. 1982 സിപിഐയുടെ പി കുമാരൻ. 1987ലും 1991ലും കല്ലടി മുഹമ്മദ്. 1996ലും സിപിഐയുടെ യുവ നേതാവ് ജോസ് ബേബിമണ്ഡലം തിരിച്ചു പിടിച്ചു. 2001-ല്‍ ജോസ്ബേബിയിലൂടെെ മണ്ഡലം തിരിച്ചു പിടിച്ചു. 2001ൽ മുസ്ലിംലീഗിലെ കളത്തിൽ അബ്‌ദുള്ള വിജയിച്ചു. 2006-ല്‍ മണ്ഡലം തിരിച്ചു പിടിക്കാന്‍ ജോസ് ബേബിക്ക് വീണ്ടും കഴിഞ്ഞു. തുടര്‍ന്ന് 2006 മുതല്‍ മുസ് ലിംഗിലെ എന്‍ ഷംസുദീനാണ് വിജയിച്ചുവരുന്നത്.
കഴിഞ്ഞ തവണ 5,870 വോട്ടിനാണ് ഷംസുദ്ദീൻ സിപിഐയിലെ കെപി സുരേഷ് രാജിനെ തോൽപിച്ചത്. സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന പി. കെ. ശശിക്ക് സ്വാധീനമുള്ള മേഖലകളാണ് മണ്ണാർക്കാട്, അലനല്ലൂർ, കോട്ടോപ്പാടം എന്നിവ. ശശി ഇഫക്ട് ഉണ്ടാകില്ലെന്ന് എൽഡിഎഫ് നേതൃത്വം പറഞ്ഞെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ അതു യുഡിഎഫിനു ഗുണം ചെയ്തു.
കഴിഞ്ഞ രണ്ടു ലോക്‌സഭാ തിരഞ്ഞെടുപ്പിലും എൽഡിഎഫിലെ വിഭാഗീയ പ്രശ്നങ്ങൾ ഫലത്തിൽ പ്രതിഫലിച്ചിരുന്നു. കാൽലക്ഷത്തിലധികം വോട്ടിൻറെ ലീഡാണ് മണ്ണാർക്കാട് മണ്ഡലത്തിൽ നിന്ന് യുഡിഎഫിലെ വി. കെ ശ്രീകണാൻ എംപിക്ക് കഴിഞ്ഞ 2 തവണയും ലഭിച്ചത്. സിപിഎമ്മും സിപിഐയും തമ്മിലുള്ള പ്രശ്നങ്ങൾ നേതൃത്വം ഇടപെട്ടു പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഇപ്പോഴും പൂർണതോതിൽ മെച്ചപ്പെട്ടിട്ടില്ല.
8 തദ്ദേശ സ്ഥാപനങ്ങളിൽ മണ്ണാർക്കാട് നഗരസഭ ഉൾപ്പെടെ 5 എണ്ണവും യൂഡിഎഫാണ് ഭരിക്കുന്നത്. 2 പഞ്ചായത്തുകളിൽ എൽഡിഎഫും ഒന്നിൽ ബിജെപിയുമാണ് അധികാരത്തിൽ. കഴിഞ്ഞതവണ എൽഡിഎഫിനും യൂഡിഎഫിനും 4 വീതം തദ്ദേശ സ്ഥാപനങ്ങളിൽ ഭരണമുണ്ടായിരുന്നത് യൂഡിഎഫ് 5 ആക്കി ഉയർത്തിയപ്പോൾ, എൽഡിഎഫ് രണ്ടിലേക്കൊതുങ്ങി. എൽഡിഎഫ് അധികാരത്തിലുണ്ടായിരുന്ന പുതുരിൽ ആദ്യമായി ബിജെപി ഭരണത്തിലെത്തി
മലയോര- കാർഷിക മേഖലയായ മണ്ണാർക്കാട് കർഷകരുടെ നിലപാടും നിർണായകമാണ്. മുൻപു ജില്ലയിൽ ഏറ്റവുമധികം നേന്ത്രവാഴ കൃഷി ചെയ്തിരുന്നതു കോട്ടോപ്പാടം പഞ്ചായത്തിലായിരുന്നു. എന്നാൽ, ഇപ്പോൾ ആ ഒന്നാം സ്ഥാനം പോയി. വന്യമൃഗശല്യവും വിലയിടിവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം കർഷകരെ പിന്തിരിപ്പിച്ചു. റബർകൃഷിയും ഇവിടെയുണ്ട്. പ്രദേശത്തെ റോഡ് നവീകരണവും കണ്ണംകുണ്ട് പാലത്തിന് അനുവദിച്ച തുകയും യുഡിഎഫ് ഉയർത്തിക്കാട്ടുമ്പോൾ ഇവയിൽ പലതും പൂർണതോതിൽ യാഥാർഥ്യമായിട്ടില്ലെന്ന് എൽഡിഎഫ് ചൂണ്ടിക്കാട്ടുന്നു.
കണ്ണംകുണ്ട് പാലത്തിനു സർക്കാർ മുൻകയ്യെടുക്കാത്തതാണ് മെല്ലെപ്പോക്കിനുള്ള കാരണമെന്ന് യുഡിഎഫ് ആരോപിക്കുന്ന. മികച്ച സ്ഥാനാർഥികളെത്തിയാൽ മണ്ണാർക്കാട്ടെ പോരാട്ടം കടുക്കും. ചരിത്രത്തിൽ ആദ്യമായി പുതുരിൽ ഭരണംപിടിച്ച ബിജെപിയും മത്സരത്തിൽ നിർണായക ശക്തിയാകാമെന്ന ആത്മവിശ്വാസത്തിലാണ്. A
തദ്ദേശ സ്ഥാപനങ്ങൾ
മണ്ണാർക്കാട് നഗരസഭ, അഗളി, അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ, തെങ്കര, പുതൂർ, ഷോളയൂർ.
2021 മാർച്ച് 083 3001
ഭൂരിപക്ഷം 5,870 (യൂഡിഎഫ്)
എൻ. ഷംസുദ്ദീഷ് (മുസ്ലിം ലീഗ്): 71,657
കെ. പി. സുരേഷ് രാജ് (സിപിഐ): 65,787
ചി. നസീമ (എൻഡിഎ): 10, 376
ജയിംസ് (സ്വത. ): 958
ശിവദാസൻ (ബിഎസ്‌പി): 827
എച്ച്. ഷംസുദ്ദീൻ (സ്വത. ): 511
അജികുമാർ (സ്വത. ): 159
സുരേഷ് (സ്വത. ): 440
സുരേഷ് ബാബു (സ്വത. ): 304
വൈ. ഷംസുദ്ദീൻ (സ്വത. ): 192
നോട്ട: 760
2025 തദ്ദേശ തിരഞ്ഞെടുപ്പ്
ഭൂരിപക്ഷം: 16,854 (യുഡിഎഫ്)
യൂഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ: മണ്ണാർക്കാട് നഗരസഭ, അഗളി, അലനല്ലൂർ, കോട്ടോപ്പാടം, ഷോളയൂർ. എൽഡിഎഫ്:
കുമരംപുത്തൂർ, തെങ്കര എന്നിവയും
ബിജെപി പുതൂർ ഗ്രാമ പഞ്ചായത്തും ഭരിക്കുന്നു




