March 18, 2026

വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു

  • March 18, 2026
  • 0 min read

കോഴിക്കോട്: കൊയിലാണ്ടി കറുവങ്ങാടുണ്ടായ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു. കൊല്ലം സ്വദേശി നന്ദകിഷോർ, കായംകുളം സ്വദേശി അബിയാൻ, പാലക്കാട് സ്വദേശി അഭിനവ് എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ച ഇലക്‌ട്രിക് സ്‌കൂട്ടർ നിയന്ത്രണം വിട്ട് പോസ്‌റ്റിലിടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു. മൂവരും മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ്. ഇവരിൽ ഒരാൾ ആദ്യവർഷ വിദ്യാർത്ഥിയും മറ്റ് രണ്ടുപേർ അവസാനവർഷ വിദ്യാർത്ഥികളുമാണ്. പ്രദേശവാസികൾ ചേർന്ന് ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് തന്നെ ഇവരുടെ മരണം സംഭവിച്ചതായി രക്ഷാപ്രവർത്തനം നടത്തിയവരിൽ ചിലർ പറയുന്നു. പുലർച്ചെ 1.40നാണ് അപക‌ടം ഉണ്ടായത്.വടകര ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം അപകടസ്ഥലത്ത് പരിശോധനകൾ നടത്തി. ഇലക്‌ട്രിക് സ്‌കൂട്ടറിന് പിൻവശത്ത് തകരാർ സംഭവിച്ചിട്ടുണ്ട്. മറ്റേതെങ്കിലും വാഹനം പിറകിൽ നിന്ന് ഇടിച്ചിരിക്കാമെന്ന സംശയം നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. ഇവിടെ സിസിടിവി ക്യാമറകൾ ഇല്ലാത്തതിനാൽ അപകടത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തുകയാണ് പൊലീസ്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *