March 16, 2026

കോളിങ് ബെല്‍ അടിച്ച്‌ ആളില്ലെന്ന് ഉറപ്പാക്കി; പട്ടാപ്പകല്‍ വീട്ടില്‍ കയറി 12 പവന്റെ സ്വര്‍ണാഭരണം കവര്‍ന്നു

  • March 16, 2026
  • 0 min read
കോളിങ് ബെല്‍ അടിച്ച്‌ ആളില്ലെന്ന് ഉറപ്പാക്കി; പട്ടാപ്പകല്‍ വീട്ടില്‍ കയറി 12 പവന്റെ സ്വര്‍ണാഭരണം കവര്‍ന്നു

കൊല്ലം :.പട്ടാപ്പകല്‍ വീട്ടില്‍ കയറി 12 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. കേരളപുരം സ്വദേശി വിജിത്തിന്‍രെ വീട്ടിലാണ് മോഷണം നടന്നത്.ഇക്കഴിഞ്ഞ 12ന് ഉച്ചയ്ക്ക് 11.45നാണു മോഷണം നടന്നത്.കോളിങ് ബെല്‍ അടിച്ച്‌ വീട്ടില്‍ ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് അകത്ത് കടന്ന് സ്വര്‍ണം കവര്‍ന്നത്. വീട്ടിലും റോഡിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളില്‍ നിന്നും മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. വിജിത്തിന്റെ പ്രായമായ അമ്മ വീട്ടിലുണ്ടായിരുന്നെങ്കിലും മോഷണം നടന്നത് അറിഞ്ഞിരുന്നില്ല.കൊട്ടാരക്കരയില്‍ നിന്നുള്ള കെഎസ്‌ആര്‍ടിസി ബസില്‍ കയറി കേരളപുരം ജങ്ഷനില്‍ വന്നിറങ്ങിയ യുവാവ് വീട്ടിലേക്ക് വരുന്നതും അകത്ത് കയറുന്നതും സിസിടിവിയില്‍ വ്യക്തമാണ്. തിരിച്ച്‌ ബസ് സ്റ്റോപ്പില്‍ എത്തി കുണ്ടറ ഭാഗത്തേക്കുള്ള സ്വകാര്യ ബസില്‍ കയറിപ്പോകുന്നതും ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കുണ്ടറ പൊലീസ് കേസെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *