April 3, 2026

ജി വി രാജ അവാർഡ് എം. എ. കോളേജിനു സമ്മാനിച്ചു

  • March 13, 2026
  • 1 min read

സംസ്ഥാനത്തെ മികച്ച കായിക കോളേജിനുള്ള ജി വി രാജ അവാർഡ് എം. എ. കോളേജിനു സമ്മാനിച്ചു

Report- Able c Alex

കോതമംഗലം:സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച കോളജിനുള്ള കേരള സ്പോർട്സ് കൗൺസിലിന്റെ ജി വി രാജ പുരസ്കാരം കോതമംഗലം മാർ അത്തനേഷ്യസ് കോളേജിനു സമ്മാനിച്ചു.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി അബ്ദു റഹിമാനിൽ നിന്ന് എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് പുരസ്കാരം ഏറ്റുവാങ്ങി.കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എബി പി വർഗീസ്, കായിക അധ്യാപിക അർച്ചന ഷാജി, മുൻ കായിക വകുപ്പ് മേധാവി പ്രൊഫ. പി ഐ ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.സംസ്ഥാനത്തിനും, രാജ്യത്തിനും കോളേജ് നൽകിയ കായിക നേട്ടങ്ങൾ പരിഗണിച്ചാണ് അവാർഡ്. അത്‌ലറ്റിക്സ്,ഫുട്ബോൾ,വോളിബോൾ,ക്രോസ് കൺട്രി, വെയ്റ്റ് ലിഫ്റ്റിങ്, പവർ ലിഫ്റ്റിങ്,നീന്തൽ, കരാട്ടെ,ക്രിക്കറ്റ്‌, ബാസ്കറ്റ്ബോൾ, ആർച്ചറി, യോഗ തുടങ്ങിയ ഇനങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് ലഭിച്ചത്.എം എ കോളേജിലെ മുൻ കായിക താരങ്ങളായിരുന്ന അബ്ദുള്ള അബൂബക്കർ 2022 വർഷത്തെ മികച്ച കായിക താരത്തിനുള്ള ജി വി രാജ അവാർഡും, 2023ലെ മികച്ച കായികതാരത്തിനുള്ള അവാർഡ് മുഹമ്മദ് അജ്മലും ഏറ്റുവാങ്ങി . മികച്ച സ്പോർട്സ് ഫീച്ചറിനുള്ള അവാർഡ് കോളേജിലെ പൂർവ വിദ്യാർത്ഥിയും മാധ്യമ പ്രവർത്തകനുമായ അനൂപ് ശ്രീധരനും ഏറ്റുവാങ്ങി.

ചിത്രം :സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച കോളേജിനുള്ള കേരള സ്പോർട്സ് കൗൺസിലിന്റെ ജി വി രാജ അവാർഡ് കായിക വകുപ്പ് മന്ത്രി വി അബ്ദു റഹിമാനിൽ നിന്ന് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിനുവേണ്ടി അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് ഏറ്റുവാങ്ങുന്നു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എബി പി വർഗീസ്, കായിക അധ്യാപിക അർച്ചന ഷാജി, മുൻ കായിക വകുപ്പ് മേധാവി പ്രൊഫ. പി. ഐ ബാബു എന്നിവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *