April 3, 2026

രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

  • April 3, 2026
  • 0 min read

ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദിനാൻ (17), പതിമംഗലം സ്വദേശി ആഷിഖ് (15) എന്നിവരാണ് മരിച്ചത്. കൊടുവള്ളി ദർസിലെ വിദ്യാർത്ഥികളായിരുന്നു ഇരുവരും. വിനോദയാത്രക്കായി മൈസൂരിൽ പോയി തിരികെ വരുന്നതിനിടെയാണ് അപകടം. ബാവലി മഖാമിനെ സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഇവരോടൊപ്പം ഉള്ള സഹപാഠി മുങ്ങിപ്പോയിരുന്നു. ഈ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. കുട്ടികളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *