വിഗ്രഹവും തൂക്ക് വിളക്കുകളും പണവും കവർന്ന മോഷ്ടാവ് പിടിയിൽ

മാവേലിക്കര :കുതിരവട്ടം ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിന്റെ
പാറചന്ത ജംഗ്ഷനിലുള്ള കാണിക്ക മണ്ഡപത്തിൽ നിന്നും വിഗ്രഹവും തൂക്ക് വിളക്കുകളും പണവും കവർന്ന മോഷ്ടാവ് പിടിയിൽ
മാവേലിക്കര തഴക്കര വലിയതറയിൽ പുത്തൻവീട്ടിൽ രാജേഷ് (41) എന്നയാളാണ് വെൺമണി പോലീസിന്റെ പിടിയിലായത് .2026 ഫെബ്രുവരി 25 -ാo തീയ്യതി വെൺമണി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുതിരവട്ടം ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിന്റെ വകയായിട്ടുള്ള പാറചന്ത ജംഗ്ഷനിലുള്ള മണ്ഡപത്തിൽ നിന്നും വെള്ളിയിൽ നിര്‍മ്മിച്ച 1.5 ലക്ഷം രൂപാ വിലവരുന്ന അയ്യപ്പ വിഗ്രഹവും ഓടിൽ നിർമ്മിച്ച തൂക്കുവിളക്കുകളും കിണ്ടിയും കാണിക്ക വഞ്ചിയിലുണ്ടായിരുന്ന 1500 ഓളം രൂപയും സമീപത്ത് തന്നെയുള്ള കുതിരവട്ടം ശ്രീ ധര്‍മ്മ ശാസ്താക്ഷേത്രത്തിന്റെ കാണിക്കവഞ്ചികളിൽ നിന്നും 6000 ത്തോളം രുപയും മോഷ്ടിച്ചതിനാണ് ഇയാൾ പിടിയിലായത് . ചെങ്ങന്നൂര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സന്തോഷ് കുമാര്‍ .ജെ യുടെ മേൽ നോട്ടത്തിൽ വെൺമണി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. എച്ച്.ഒ രാജേഷ്.പി യുടെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലാ പോലീസ് മേധാവി മോഹനചന്ദ്രൻ നായർ എം പി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നതും അന്വേഷണ സംഘം മോഷണം നടന്ന സ്ഥലത്തും സമീപത്തുമായിട്ടുള്ള 60 തോളം CCTV ദൃശ്യങ്ങൾ പരിശോധിക്കുകയും അതിൽ നിന്നും ലഭിച്ച പ്രതിയുടേത് എന്ന് തോന്നിക്കുന്ന രൂപസാദൃശ്യമാണ് ഇയാളിലേക്ക് അന്വേഷണം എത്താൻ കാരണമായത്.വര്‍ഷങ്ങൾക്ക് മുമ്പ് മാവേലിക്കരയിലെ വീട് വിട്ട് പോയ ഇയാൾ മോഷണം നടത്തുന്ന സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന മൊബെെൽ ഫോണിന്റെ സിംകാർഡ് നശിപ്പിച്ചുകളയുന്നത് പതിവ് ആണ്. പ്രതി മാവേലിക്കരയിൽ ഉണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്ന സുഹൃത്തുക്കളുടെ ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇടുക്കി വാഗമൺ പശുപ്പാറ എന്ന സ്ഥലത്തു ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഇന്നലെ അറസ്റ്റുചെയ്തത് . ഇയാളിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം ഭാഗത്തു നിന്നും മോഷണം നടത്തിയ വിഗ്രഹവും മറ്റും കണ്ടെടുത്തിട്ടുള്ളതാണ്.വെൺമണി പോലീസ് സ്റ്റേഷൻ ഇൻസ്പക്ടര്‍ എസ് എച്ച് ഒ രാജേഷ് . പി , സീനിയര്‍ സിവിൽ പോലീസ് ഓഫീസര്‍ ജയരാജ് .വി , അസ്സി.സബ്ബ് ഇൻസ്പെക്ടർ ബിജു .ഡി ,സിവിൽ പോലീസ് ഓഫീസര്‍മാരായ പ്രവീൺ .എസ് , വെെശാഖ് തമ്പി, ആകാശ്. ജി.കൃഷ്ണൻ എന്നിവര്‍ ചേര്‍ന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത് . ചെങ്ങന്നൂര്‍ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
റിപ്പോർട്ട്.:അനീഷ് ചുനക്കര.


