അട്ടപ്പാടിയിൽ പ്രസംഗിക്കുന്നതിനിടെ പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു
അട്ടപ്പാടിയിൽ നടന്ന പൊതുപ്രസംഗത്തിനിടെ പ്രമുഖ ഇടതുപക്ഷ നേതാവായ പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു .അട്ടപ്പാടിയിലെ പൊതുയോഗത്തിൽ പ്രസംഗിച്ച് കൊണ്ടിരിക്കെയാണ് പന്ന്യൻ രവീന്ദ്രൻ അപ്രതീക്ഷിതമായി അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് വേദിയിലുണ്ടായിരുന്നവരുടെ മുന്നിൽ തന്നെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻ പാർട്ടി പ്രവർത്തകരും സംഘാടകരും ചേർന്ന് അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക വിവരങ്ങൾ പ്രകാരം ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. കൂടുതൽ മെഡിക്കൽ പരിശോധനകൾക്ക് ശേഷം വ്യക്തമായ വിവരങ്ങൾ പുറത്തുവരും.


