പോസ്റ്ററുകള്‍ നശിപ്പിച്ചാലും പ്രശ്നമില്ല; അത് വോട്ടായി മാറും :ജി സുധാകരൻ
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോസ്റ്ററുകള്‍ നശിപ്പിക്കുന്ന സംഭവങ്ങളെക്കുറിച്ച് ജി സുധാകരൻ പ്രതികരിച്ചു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തനിക്കെതിരെ തിരിച്ചടിയാകില്ലെന്നും മറിച്ച് ജനങ്ങളുടെ സഹതാപം നേടി അത് വോട്ടായി മാറുമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.തിരഞ്ഞെടുപ്പ് കാലത്ത് ചില രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സാധാരണമായിപ്പോകുന്നുണ്ടെങ്കിലും, ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ സംസ്കാരത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.പ്രചാരണ രംഗത്ത് നേരിടുന്ന ഇത്തരം വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടുമെന്നും, ജനങ്ങളുടെ പിന്തുണ തനിക്കുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.


