യുദ്ധം 14-ാം ദിവസത്തിലേക്ക്; ആഗോള വിപണിയിൽ എണ്ണവില 100 ഡോളർ കടന്നു

പശ്ചിമേഷ്യയില്‍ ഇസ്രായേല്‍-യുഎസ് സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോള്‍ ലോകം കടുത്ത ഊര്‍ജ്ജ-സാമ്പത്തിക പ്രതിസന്ധിയിലേക്ക്. യുഎസിന്റെ ഇന്ധനം നിറയ്ക്കുന്ന വിമാനം തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി ഇറാന്‍ അവകാശപ്പെട്ടു. വിമാനത്തിലുണ്ടായിരുന്നവര്‍ക്കായി പെന്റഗണ്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. യുദ്ധം നീണ്ടുപോകുമെന്ന ആശങ്കയില്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ കടന്നു. ഇതോടെ ലോകമെമ്പാടുമുള്ള ഓഹരി വിപണികള്‍ വന്‍ തകര്‍ച്ചയെ നേരിടുകയാണ്.ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി തന്റെ ആദ്യ പരസ്യ നിലപാട് വ്യക്തമാക്കി. പിതാവിനേക്കാള്‍ കടുത്ത നിലപാടുകാരനായ മൊജ്തബ, യുദ്ധത്തില്‍ പുതിയ മുന്നണികള്‍ തുറക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.പ്രതികാരത്തിന്റെ ഫയല്‍’ തന്റെ പക്കലുണ്ടെന്നും ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിന്റെ തുടക്കത്തില്‍ പിതാവും ഭാര്യയും കൊല്ലപ്പെട്ട ശേഷം മൊജ്തബ ഇതുവരെ ക്യാമറയ്ക്ക് മുന്നില്‍ വന്നിട്ടില്ല.

