March 22, 2026

ദി കേരള സ്റ്റോറി 2 ഇന്ന് പ്രദര്‍ശനം ആരംഭിക്കും

  • February 28, 2026
  • 0 min read

ഹൈക്കോടതിയില്‍ നിന്ന് അനുകൂല വീതി ഉണ്ടായതോടെ ദി കേരള സ്റ്റോറി 2 ഇന്ന് പ്രദര്‍ശനം ആരംഭിക്കും. കൊച്ചി അടക്കമുള്ള നഗരങ്ങളില്‍ ന്യൂണ്‍ ഷോ മുതല്‍ പ്രദര്‍ശനം നടക്കും. വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന്റെ റിലീസെങ്കിലും വ്യാഴാഴ്ച ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് പ്രദര്‍ശന അനുമതി നിഷേധിക്കുകയായിരുന്നു. ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് ഇന്നലെ അനുകൂല വിധി ഉണ്ടായതോടെ ചില ഇടങ്ങളില്‍ രാത്രി ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അണിയര്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ടീസറിലെ ദൃശ്യങ്ങള്‍ മാത്രം ആധാരമാക്കി ചിത്രത്തെ വിലയിരുത്താന്‍ കഴിയില്ല എന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. ജസ്റ്റിസ് ശുശ്രൂദ് ധര്‍മ്മധികാരി അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. സിനിമ മതസൗഹാര്‍ദം തകര്‍ക്കുന്നില്ലെന്നും റിലീസ് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുമെന്നുമായിരുന്നു നിര്‍മ്മാതാക്കളുടെ വാദം. 15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇടക്കാല സ്റ്റേ പുറപെടുവിച്ചത്.പ്രഥമ ദൃഷ്ടിയാല്‍ ചിത്രം മതസൗഹാര്‍ദത്തിന് ഭീഷണി ആണെന്ന് സിംഗിള്‍ ബെഞ്ച് നിരീക്ഷണം ഉണ്ടായിരുന്നു. സിനിമയുടെ സെന്‍സര്‍ പുനഃപരിശോധിക്കാനും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ നടപടിക്കെതിരെയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. മലയാളികള്‍ക്ക് അപകീര്‍ത്തികരമായ ചിത്രം റിലീസ് ചെയ്യുന്നത് ആഗോള തലത്തില്‍ കേരളത്തെ മോശമായ ചിത്രീകരിക്കുമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞത്. 

Leave a Reply

Your email address will not be published. Required fields are marked *