March 22, 2026

ഓട്ടോ താഴ്ച്ചയിലേക്ക് മറിഞ്ഞ് മൂന്നു പേർക്ക് പരിക്ക്

  • February 27, 2026
  • 1 min read

പേരാമ്പ്ര : ബൈപാസിൽ ഓട്ടോ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു മൂന്നുപേർക്ക് പരിക്ക്,ഇന്നുച്ചയ്ക്ക് 1.30 ഓടെയാണ് അപകടം.കൈതക്കൽ സ്വദേശികളായ എമ്പക്കുന്നുമ്മൽ അർജുൻ(30) ‘ ഭാര്യ അഞ്ജിത(26), ആവള മേക്കുട്ടാട്ട് മീത്തൽ ജാനു എന്നിവർക്കാണ് പരിക്കേറ്റ ത്.പേരാമ്പ്രയിൽ നിന്നും കക്കാട് ഭാഗത്തേക്ക്‌ പോകുകയായിരുന്ന ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്.ഓട്ടോ നിയന്ത്രണം വിട്ട് പത്തടിയോളം താഴ്ചയിലേക് മറിയുകയായിരുന്നു. പരിക്കേറ്റ മൂന്നു പേരെയും ഇഎംഎസ് സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കയച്ചു.

Leave a Reply

Your email address will not be published. Required fields are marked *