April 3, 2026

ഡാറ്റാ ചോര്‍ച്ചയുടെ കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

  • February 27, 2026
  • 1 min read

തിരുവനന്തപുരം: ഡാറ്റാ ചോര്‍ച്ചയുടെ കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്.സ്ത്രീക സുരക്ഷാ പദ്ധതിയില്‍ പേര് ചേര്‍ത്തവരുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തിയെടുത്തതിന്റെ വിവരങ്ങളാണ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്.മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ശ്രീറാം സാംബശിവ റാവുവിന്റെ നേതൃത്വത്തിലാണ് ഡാറ്റാ ചോര്‍ത്തല്‍ നടന്നതെന്നും വിവരങ്ങള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.ശ്രീരാം സാംബ ശിവ റാവു അതി ഗുരുതര ഡാറ്റ സ്വകാര്യത ലംഘനം നടത്തി. നടന്നത് നഗ്‌നമായ ഡാറ്റ മോഷണമാണ്.ഒരുകോടിലധികം ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെടുത്തു. ഫോണ്‍ നമ്പര്‍ ജില്ലാ താലൂക്ക് വാര്‍ഡ് എന്നീ വിവരങ്ങള്‍ സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ മുഖ്യമന്ത്രി ചെയ്തത് ക്രിമിനല്‍ കുറ്റമാണ്.മുഖ്യമന്ത്രിയുടെ ബിസിനസ് അക്കൗണ്ടില്‍ നിന്നാണ് വാട്ട്‌സാപ്പ് സന്ദേശം ഒരു കോടിയിലധികം ആളുകള്‍ക്ക് പോയത്.ഇതും അങ്ങേയറ്റം നിയമവിരുദ്ധമാണ്.’ -രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ള വസ്തുവാണ് ഡേറ്റ.മുഖ്യമന്ത്രി നേരിട്ടാണ് വിവരങ്ങള്‍ ചോര്‍ത്തിയെടുത്തത്. മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. ഡാറ്റാ ചോര്‍ത്തലില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *