March 23, 2026

ഇടുക്കി പെരിയാറ്റിൽ 4 പെരുമ്പാമ്പുകളെ ചത്ത നിലയിൽ കണ്ടെത്തി

  • February 27, 2026
  • 0 min read
ഇടുക്കി പെരിയാറ്റിൽ 4 പെരുമ്പാമ്പുകളെ ചത്ത നിലയിൽ കണ്ടെത്തി

ഇടുക്കി: ഇടുക്കി തടിയമ്പാടിൽ നാല് പെരുമ്പാമ്പുകളെ ചത്തനിലയിൽ കണ്ടെത്തി. പെരിയാറി
ലാണ് പാമ്പുകളെ ചത്ത് പൊങ്ങികിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

നഞ്ചുകലക്കിയുള്ള മീൻപിടിത്തത്തെ തുടർന്നാണ് പാമ്പുകൾ ചത്തതെന്നാണ് നിഗമനം.മീനുകളും ചത്ത് പൊങ്ങിയിട്ടുണ്ട്.

മീൻപിടിക്കാനായി വിരിച്ച വലയിൽ രണ്ട് പാമ്പുകൾ കുടുങ്ങിയ നിലയിലാണ്. മറ്റ് രണ്ടെണ്ണം ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുകയുമാണ്. മത്സ്യങ്ങളും സമീപത്ത് ചത്തുപൊങ്ങിയിട്ടുണ്ട്.

ഇടുക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പെരിയാറിലെ വെള്ളത്തിൻ്റെ ഗുണനിലവാരം പരിശോധിക്കുമെന്നും പാമ്പുകൾ ചാകാനിടയായത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *