February 25, 2026

ആരോഗ്യമന്ത്രി രക്തസാക്ഷി പരിവേഷം തേടുന്നു; മികച്ച നടിക്കുള്ള അവാർഡ് നൽകണം : സന്ദീപ് വാര്യർ

  • February 25, 2026
  • 0 min read
ആരോഗ്യമന്ത്രി രക്തസാക്ഷി പരിവേഷം തേടുന്നു; മികച്ച നടിക്കുള്ള അവാർഡ് നൽകണം : സന്ദീപ് വാര്യർ

കൊച്ചി:ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രക്തസാക്ഷി പരിവേഷം നേടാനുള്ള ശ്രമത്തിലാണ് ഏർപ്പെട്ടിരിക്കുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ ആരോപിച്ചു.കണ്ണൂർ നടന്ന കെഎസ്‌യു സമരത്തിനിടെ പ്രതിഷേധക്കാർ മന്ത്രിയുടെ ഏഴയലത്ത് പോലും എത്തിയിട്ടില്ലെന്നും, മറിച്ച് കെഎസ്‌യു പ്രവർത്തകർക്ക് നേരെ മന്ത്രി തന്നെ തട്ടികയറുന്നതാണ് ദൃശ്യങ്ങളിലുണ്ടായതെന്നും സന്ദീപ് വാര്യർ പറഞ്ഞു.പച്ചക്കള്ളം പറഞ്ഞ് രക്തസാക്ഷി പരിവേഷം നേടാനുള്ള ശ്രമം വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തെ പരിഹസിച്ച സന്ദീപ് വാര്യർ, ഈ വർഷത്തെ മികച്ച നടിക്കുള്ള പുരസ്കാരം ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിക്ക് തന്നെ നൽകണമെന്നും വിമർശിച്ചു.“ഒത്തില്ലെന്ന് മന്ത്രിയോട് പറഞ്ഞേക്ക്” എന്നും പറഞ്ഞ് മന്ത്രി വീണാ ജോർജിനെതിരെ ശക്തമായ ഭാഷയിലാണ് സന്ദീപ് വാര്യർ പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *