ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പരമോന്നത ബഹുമതിയായ 'അംബാ പുരസ്കാരം' ഏറ്റുവാങ്ങിയ നടന് മോഹന്‍ലാല്‍ തന്റെ കുട്ടിക്കാലത്തെയും സിനിമയെയും കുറിച്ചുള്ള ഗൃഹാതുരമായ ഓര്‍മ്മകള്‍ പങ്കുവെച്ചു.തന്റെ അമ്മ വലിയൊരു ആറ്റുകാല്‍ ഭക്തയായിരുന്നുവെന്നും ഈ പുരസ്കാരം കാണാന്‍ അമ്മയുണ്ടായിരുന്നെങ്കില്‍ ഏറെ സന്തോഷിക്കുമായിരുന്നുവെന്നും അദ്ദേഹം ചടങ്ങില്‍ വൈകാരികമായി സംസാരിച്ചു.തിരുവനന്തപുരത്തുകാരനായ തനിക്ക് ആറ്റുകാല്‍ പൊങ്കാല വെറുമൊരു ഉത്സവമല്ലെന്നും അതൊരു
വികാരമാണെന്നും പറഞ്ഞ അദ്ദേഹം, തന്റെ കൗമാരകാലത്തെ ആറ്റുകാല്‍ ദര്‍ശനങ്ങളെയും വയലുകള്‍ നിറഞ്ഞ പഴയ ക്ഷേത്രപരിസരത്തെയും കുറിച്ച് ഓര്‍ത്തെടുത്തു.തന്റെ ജീവിതത്തിലെയും ഔദ്യോഗിക ജീവിതത്തിലെയും ഏറ്റവും നിര്‍ണായകമായ രണ്ട് നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത് ആറ്റുകാല്‍ തിരുനടയാണെന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തി. ആദ്യ ചിത്രമായ 'തിരനോട്ട'ത്തിന്റെ പൂജ നടന്നതും 1988-ല്‍ സുചിത്രയെ ജീവിതപങ്കാളിയായി സ്വീകരിച്ചതും ഇതേ ക്ഷേത്രത്തില്‍ വെച്ചായിരുന്നു.
കൊച്ചി:ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രക്തസാക്ഷി പരിവേഷം നേടാനുള്ള ശ്രമത്തിലാണ് ഏർപ്പെട്ടിരിക്കുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ ആരോപിച്ചു.കണ്ണൂർ നടന്ന