തന്ത്രിയെ ആശുപത്രിയിൽ നേരിട്ടത്തി സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം പി ആർ എസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശബരിമല തന്ത്രി ശ്രീ കണ്ഠരര് രാജീവര്നെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു. ആരോഗ്യനില സംബന്ധിച്ച് ഡോക്ടർമാരിൽ നിന്ന് വിവരങ്ങൾ തേടിയ അദ്ദേഹം, തന്ത്രിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി ആശ്വാസവും പിന്തുണയും അറിയിച്ചു.ഈ സന്ദർശനത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി കെ കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഏസ് സുരേഷ്, തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ എന്നിവരും രാജീവ് ചന്ദ്രശേഖറിനൊപ്പം ഉണ്ടായിരുന്നു.ശബരിമലയുടെ ആചാരപരവും ആത്മീയവുമായ പാരമ്പര്യത്തിന് വലിയ സംഭാവന നൽകിയ വ്യക്തിയാണ് കണ്ഠരര് രാജീവർ എന്നും, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടട്ടെയെന്ന പ്രാർത്ഥനയിലാണ് തങ്ങളെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നിലവിൽ പി ആർ എസ് ആശുപത്രിയിലെ വിദഗ്ധ ചികിത്സയിൽ കഴിയുന്ന തന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്.



